തുറയൂർ ബിടിഎം ഹയർ സെക്കന്ററി സ്കൂളിൽ എൻഎസ്എസ് സപ്തദിന ക്യാമ്പ്; സ്വാഗതസംഘം രൂപീകരിച്ചു

news image
Dec 17, 2023, 3:08 pm GMT+0000 payyolionline.in

തുറയൂർ:-തുറയൂർ ബി. ടി. എം ഹയർ സെക്കന്ററി സ്കൂളിന്റെ ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടക്കുന്ന എൻ എസ് എസ് സപ്തദിന ക്യാമ്പ് ” സമന്വയം” 2023ന്റെ സ്വാഗതസംഘം രൂപീകരണയോഗം മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂളിൽ നടന്നു.

വാർഡ് മെമ്പർ ശ്രീജ വടക്കേപറമ്പിൽ  അധ്യക്ഷയായി.  കെ ടി രാജൻ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഉൽഘാടനം ചെയ്ത ചടങ്ങിൽ സി. കെ ഗിരീഷ് തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മുഖ്യ അതിഥിയായി. സിബീഷ് പി ടി എ പ്രസിഡന്റ്‌ മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ, അഷീദനടുക്കാട്ടിൽ പി ടി എ പ്രസിഡന്റ്‌ ബി. ടി. എം ഹയർ സെക്കന്ററി രതീഷ് മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ലത്തീഫ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ സറീന ടീച്ചർ ക്യാംമ്പ് വിശദീകരണം നടത്തി.ബിടിഎം ഹയർ സെക്കന്ററി പ്രധാന അധ്യാപിക  സന്ധ്യ ടീച്ചറുടെ നേതൃ ത്വ ത്തിൽ വിവിധ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു . വാഹിദ് മാസ്റ്റർ പി ടി എ പ്രസിഡന്റ്‌ ബിടിഎം ഹയർ സെക്കന്ററി സ്വാഗതം ആശംസിച്ച യോഗംത്തിൽ പുഷ്പ്പടീച്ചർ (പ്രധാന അധ്യാപിക എം എൻഎം എൽ പി)നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe