എട്ടാം ചരമവാർഷിക ദിനം: തുറയൂരിൽ അജീഷ് കൊടക്കാടിനെ അനുസ്മരിച്ചു

news image
Nov 7, 2023, 6:00 am GMT+0000 payyolionline.in

തുറയൂര്‍: തുറയൂരിലെ രാഷ്ട്രീയ കലാ സാംസ്കാരിക ജീവകാര്യണ്യ പ്രവർത്തകനായിരുന്ന അജീഷ് കൊടക്കാടിന്റെ 8ാം ചരമവാർഷിക ദിനത്തിൽ തുറയൂർ കണ്ണമ്പത്ത് മുക്കിലെ അജീഷ് സ്മാരക സ്തൂപത്തിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനടത്തി. തുടർന്ന് നടന്ന അനുസ്മരണ പൊതുയോഗം ആര്‍ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വള്ളിൽ പ്രഭാകരൻ ആധ്യക്ഷം വഹിച്ചു. ഭാസ്ക്കരൻ കൊഴുക്കല്ലൂർ, സുനിൽ ഓടയിൽ, രാമചന്ദ്രൻ കുയ്യണ്ടി, ഗംഗൻ കൊടക്കാട് , മധു മാവുള്ളാട്ടിൽ, ശ്രീജ മാവുള്ളാട്ടിൽ, നജില അഷ്റഫ്, ടി എം രാജൻ അനിത ചാമക്കാലയിൽ എന്നിവർ സംസാരിച്ചു. കെ.ടി.രതീഷ് സ്വാഗതവും രാം മനോഹർ വി.പി. നന്ദിയും പറഞ്ഞു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe