“നമ്മുടെ സ്വന്തം മാമുക്കോയ” ഇന്ന് (ശനി )

news image
Jan 26, 2024, 9:27 am GMT+0000 payyolionline.in
ദുബായ് : അന്തരിച്ച നടൻ മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു എ ഇ) സംഘടിപ്പിക്കുന്ന “നമ്മുടെ സ്വന്തം മാമുക്കോയ” പരിപാടി ഇന്നു  വൈകിട്ട്
4 മണി മുതൽ ദുബായ് ഖിസൈസിലെ ക്രസൻറ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
മുൻ കേരള ചീഫ് സിക്രട്ടറിയും, കവിയും ചലച്ചിത്ര ഗാന രചയിതാവുമായ
കെ.ജയകുമാർ, അഹമ്മദ് അൽ സാബി, ഡോ. ഖാലിദ് അൽ ബലൂഷി, ഷാർജ

ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, പ്രമുഖ ചലച്ചിത്ര താരങ്ങൾ വിശിഷ്ടാതിഥികൾ ആയി പങ്കെടുക്കും.
മാമുക്കോയയുടെ കോഴിക്കോട്ടെ യഥാർത്ഥ ജീവിതവും, പതിറ്റാണ്ടുകളുടെ അഭിനയ ജീവിതവും ശ്രദ്ധേയമായ ചലച്ചിത്ര രംഗങ്ങളും അടിസ്ഥാനമാക്കി മാധ്യമ പ്രവർത്തകൻ നാസർ ബേപ്പൂർ തയാറാക്കിയ  ഡോക്യൂമെന്ററിയും, യാസിർ ഹമീദിന്റെ നേതൃത്വത്തിൽ പ്രശസ്ത മിമിക്രി കലാകാരന്മാരെയും,  ഗായകരെയും ഉൾക്കൊള്ളിച്ചുള്ള കലാവിരുന്നും  അരങ്ങേറും.
പരിപാടിയോടനുബന്ധിച്ചു വൈകിട്ട് 3 മണിമുതൽ കുട്ടികൾക്കായി ചിത്ര രചന-കളറിംഗ് മത്സരവും കുടുംബിനികൾക്കായ് പായസ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

 

സസ്നേഹം,
ഹാരിസ് കോസ്മോസ്,
കൺവീനർ
പ്രോഗ്രാം കമ്മറ്റി
മലബാർ പ്രവാസി(യു എ ഇ )
MOB : 0563782978

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe