മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വിലാസിനി ടീച്ചർ അനുസ്മരണം നാളെ

news image
Jul 15, 2023, 1:15 pm GMT+0000 payyolionline.in

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി വിലാസിനി ടീച്ചറുടെ 11 ആം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനം നാളെ നടക്കും. പയ്യോളി കോൺഗ്രസ് ഓഫീസിന് മുകളിൽ പുതുതായി നിർമ്മിച്ച രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 4 മണിക്ക് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധീഖ് എംഎൽഎ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.പി. സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe