പയ്യോളിയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിനിധി സമ്മേളനം ആരംഭിച്ചു

news image
Feb 24, 2023, 3:42 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി.പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സനൂപ് കോമത്ത് അധ്യക്ഷത വഹിച്ചു.

ഇ.കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, നിധിൻ പൂഴിയിൽ, സബീഷ് കുന്നങ്ങോത്ത്, അൻവർ കായിരികണ്ടി, പ്രവീൺ നടുക്കുടി തുടങ്ങിയവർ സംസാരിച്ചു. പതാക വഹിച്ചു കൊണ്ടുള്ള വിളംബര യാത്രക്ക് ഷനിൽ ഇരിങ്ങൽ, അശ്വിൻ, ഹരിരാജ് മഠത്തിൽ, ദിലീപ് മൂലയിൽ, സുദേവ് എസ് ഡി, ഷംനാദ്,  അൻഷാസ് ,അഫ്സൽ, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി. സൈഫുദ്ദീൻ സ്വാഗതവും, അനഘ എ വി നന്ദിയും പറഞ്ഞു. മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി ശനിയാഴ്ച്ച വൈകീട്ട് പ്രകടനവും പൊതു സമ്മേളനവും നടക്കും. പൊതു സമ്മേളനത്തിൽ കെ പി സി സി മെമ്പർ ബി ആർ എം ഷഫീർ ഉദ്ഘാടനം നിർവഹിക്കും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ സരിൻ മുഖ്യാതിഥി ആവും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe