പള്ളിക്കര എ.എൽ.പി.സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

news image
Mar 16, 2024, 11:20 am GMT+0000 payyolionline.in

പള്ളിക്കര :  പള്ളിക്കര എ.എൽ.പി.സ്കൂളില്‍  ഈ അധ്യയന വർഷത്തെ പഠനോത്സവം ‘ ആരവം’ വാർഡ് മെമ്പർ പ്രനില സത്യൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കളരിയുള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഐ.വിനോദൻ സ്വാഗതം പറഞ്ഞു.സി ആര്‍ സി സി റഹിം മാസ്റ്റർ, പുറക്കാട് നോർത്ത് എല്‍ പി സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, ഷിബിൽ മാസ്റ്റർ, ബിന്ദിഷ ടീച്ചർ, സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പഠന മികവവതരണവും പ്രദർശനവും നടന്നു. രക്ഷിതാക്കളുടെ സാന്നിധ്യം പരിപാടിക്ക് ഉണർവേകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe