പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണം; തിക്കോടിയിൽ ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട പ്രചരണ ജാഥ

news image
May 27, 2023, 3:31 pm GMT+0000 payyolionline.in

തിക്കോടി: ചരിത്രനിഷേധത്തിനും പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണത്തിനും എതിരായി ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂടാടി തിക്കോടി കാൽനട പ്രചരണ ജാഥ സിപിഎം ഏരിയ കമ്മിറ്റി അംഗം ടി ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജാഥ മാനേജർ അനുരാജ് വരിക്കാലിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജാഥാ ക്യാപ്റ്റർ കെ.എസ് .ടി.എ ജില്ലാ സെക്രട്ടറി ആർ.എം രാജൻ മാസ്റ്റർ, ദിൽജിത്ത്, അവന്തിക പി അനീഷ് എന്നിവർ സംസാരിച്ചു. കെ.കെ രഘുനാഥ് സ്വഗതവും കെ സത്യൻ നന്ദിയും രേഖപ്പെടുത്തി . മൂടാടി , നന്ദി ,വീരവഞ്ചേരി, ചിങ്ങപുരം, പള്ളിക്കര, പെരുമാൾപുരം എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ സ്വീകരണം നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe