മൂരാട് സ്വദേശിയായ ബൈക്ക് യാത്രികന്‍ വടകരയില്‍ കാറിടിച്ച് മരിച്ചു

news image
Dec 20, 2023, 4:15 am GMT+0000 payyolionline.in

വടകര: ദേശീയ പാതയില്‍ ആശ ഹോസ്പിറ്റലിനു സമീപം കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മൂരാട് കോട്ടക്കുന്നുമ്മല്‍  ബബിലേഷ് (42)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4.45 ഓടെയാണ് അപകടം. ചോമ്പാലില്‍ നിന്നു മൂരാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു ബബിലേഷ്. വടകര ഭാഗത്തു നിന്നു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ബബിലേഷിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: സാവിത്രി. ഭാര്യ:റീമ. സഹോദരി :പരേതയായ ബബിത മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe