പയ്യോളി: പിന്നോക്കക്കാരൻ്റെ രാഷ്ട്രിയം ഇന്ത്യയു ടെ രാഷ്ട്രീയ അജണ്ടയിൽ കൊണ്ട് വന്നത് സോഷ്യലിസ്റ്റ് കളാണെന്ന് എൽ ജെ ഡി ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ പറഞ്ഞു. എൽ ജെ ഡി എസ് ഇ / എസ് ടി സെൻ്റർ ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്യുകയാരിരുന്നും അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് ഇ കെ സജിത്ത്കുമാർ അദ്യക്ഷത വഹിച്ചു.
എൽ ജെ ഡി സംസ്ഥാന ഭാരവാഹികളായ എം കെ ഭാസ്കരൻ , ഇ പി ദാമോധരൻ മാസ്റ്റർ, ഭാസ്കരൻ കൊഴക്കല്ലൂർ, രാമചന്ദ്രൻ കുയ്യണ്ടി, വി പി ജയൻ, പി പി രാജൻ, കെ പി രവീന്ദ്രൻ, കെ കെ മധു, സി അശോകൻ ,രജില.കെ എം ,രേവതി കെ, എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് സി അശോകൻ, വൈ: പ്രസിഡൻ്റ് രജില.കെ എം, രേവതി കെ, ജനറൽ സിക്രട്ടറി രവീന്ദ്രൻ പാച്ചാക്കര, സനൽകുമാർ പി കെ, ഖജാൻജി പ്രജീഷ് വള്ളിൽ എന്നിവരെ തിരഞ്ഞെടുത്തു.