തിക്കോടി: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ തിക്കോടി ബ്ലോക്കിലെ വിവിധ കൃഷി ഭവനുകളുടെ സഹകരണത്തോടെ കിസാൻ മേള തിക്കോടി തെങ്ങിൻ തൈ വളർത്ത് കേന്ദ്രത്തിൽ സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. പയ്യോളി മുനിസിപ്പൽ ചെയർമാൻ ഷെഫീഖ് വടക്കയിൽ മുഖ്യാതിഥി ആയിരുന്നു. മേളയോടാനുബന്ധിച്ച് തിക്കോടി ബ്ലോക്കിലെ കർഷകരുടെ ജൈവ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും കാർഷിക സെമിനാറും സംഘടിപ്പിച്ചു.