സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കര സി.യു.സി ഒന്നാം വാർഷികം ആഘോഷിച്ചു

news image
Aug 16, 2023, 4:13 pm GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര 49ാം ബൂത്ത് കണ്ടോത്ത് മുക്ക് സി.യു.സി യുടെ സ്വാതന്ത്ര്യദിന പരിപാടികളും, ഒന്നാം വാർഷിക ആഘോഷവും കെപിസിസി സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഇ.ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.യൂ.സി ബാൻഡ് സെറ്റിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിൽ നിർവഹിച്ചു. തിക്കോടി മണ്ഡലം പ്രസിഡണ്ട് രാജീവൻ കൊടലൂർ, കെ പി . രമേശൻ, ബിനു കരോളി ,അഡ്വക്കേറ്റ് സമീർ ബാബു മണിമംഗലം, അശോകൻ , ചോയ് ,അനിൽ പയ്യന പുതിയോട്ടിൽ, വിപി നാസർ, രമ ചെറുകുറ്റി, അജ്മൽ മാടായി, രാജേഷ് കളരിയുള്ളതിൽ, എന്നിവർ ആശംസ അറിയിച്ചു.

 

ചടങ്ങിൽ സി യു സി സിസെക്രട്ടറി നിഷ പയ്യനപുതിയോട്ടിൽ സ്വാഗതവും ട്രഷറർ ശശീന്ദ്രൻ സുരഭി നന്ദിയും പ്രകാശിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ് വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിൽ സ്വാതന്ത്ര്യദിന ക്വിസ് പ്രോഗ്രാം ജെസിഐ ട്രെയിനർ സന്തോഷ് മിറങ്ങാടി നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe