ചിങ്ങപുരം ക്ഷീരസംഘത്തിൽ ക്ഷീരദിനാചരണം; മുതിർന്ന കർഷകരെ ആദരിച്ചു

news image
Jun 2, 2026, 10:20 am GMT+0000 payyolionline.in

ചിങ്ങപുരം: ചിങ്ങപുരം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ ഒന്നിന് ക്ഷീരദിനം വിപുലമായ പരിപാടികളോടെ സമുചിതമായി ആചരിച്ചു. രാവിലെ സംഘം ഓഫീസിൽ നടന്ന പതാക ഉയർത്തലിനും ക്ഷീരദിന പ്രതിജ്ഞയ്ക്കും ഭരണസമിതി അംഗങ്ങൾ നേതൃത്വം നൽകി.

തുടർന്ന് 10 മണിക്ക് സംഘടിപ്പിച്ച കർഷക കൂട്ടായ്മ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഖില എം.പി. ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവാനി എ.വി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ക്ഷീരവികസന ഓഫീസർ സജിത പി. ക്ഷീരദിന സന്ദേശം നൽകി.

‘ക്ഷീരദിനം വനിതകളോടൊപ്പം’ എന്ന പരിപാടിയുടെ ഭാഗമായി മേഖലയിലെ മുതിർന്ന വനിതാ കർഷകരായ പാർവ്വതി അമ്മ വള്ളിയത്ത്, ജാനു അമ്മ കുറ്റീക്കണ്ടിയിൽ, സരോജിനി താഴെകണ്ടി, ജാനു പനങ്കുറ്റി, കമലാക്ഷി അമ്മ അറത്തിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഘത്തിൽ ഏറ്റവും കൂടുതൽ ഗുണനിലവാരമുള്ള പാൽ അളന്ന ജാനുവിനുള്ള പ്രത്യേക ഉപഹാര സമർപ്പണവും ഇതോടൊപ്പം നടന്നു.

ദേശീയതല പരിശീലകനും ആയുർവേദ ഫിസിഷ്യനുമായ ഡോ. അഖിൽ എസ്. കുമാർ കർഷകർക്കായി ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ രൂപേഷ് കൂടത്തിൽ, ഉസ്ന എ.വി., അനസ് അണ്യാട്ട്, സവിത രാമൻ വീട്ടിൽ, സജ്ന പിരിശത്തിൽ, അനിൽ കുമാർ, നിഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe