പയ്യോളി: തിക്കോടി ഏരത്ത് മീത്തൽ ദാറുൽ ഖുർആൻ സെക്കണ്ടറി മദ്രസ്സയുടെ പുതിയ ഒന്നാം നില കെട്ടിടം ഉദ്ഘാടനം കുവൈറ്റ് പാർലമെൻ്റ് മെമ്പർ ഡോ.ഫലാഹ് അൽ ഹജ്രി നിർവ്വഹിച്ചു. അസയ്യിദ് ഫഹദ് ഹാശൂശുൽ ഖാലിദി, അസയ്യിദ് ദക്തൂർ ഇവളു അസ്വയ്മഹ്, അസയ്യിദ് മുഹമ്മദ് സഅദ് അൽ മുത്വൈരീ, അസയ്യിദ് സ്വാലിഹ് ഹാശൂശ് അൽ ഖാലിദി, സമസ്ത മുശാവറ അംഗം എ.വി അബ്ദു റഹിമാൻ മുസ്ല്യാർ, എന്നിവർ മുഖ്യാതിഥികളായിരുന്നു.
എൻ.പി മുഹമ്മദ് ഹാജി പരിപാടിയിൽ അധ്യക്ഷനായിരുന്നു. ബക്കർ തിക്കോടി,
അഹമദ് സുഹൈൽ ഹൈതമി, അബ്ദുൽ വാഹിദ് ഫൈസി, ഇല്യാസ് ദാരിമി, ഇ.എം അബൂബക്കർ, എം.വി ഉമ്മർ, പി.വി അസീസ്, എൻ.മുഹമ്മദ് സംസാരിച്ചു.