കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കൊല്ലം ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി വനിതാ കൺവെൻഷൻ വിയ്യൂർ സുജലാലയത്തിൽ നടന്നു. ബ്ലോക്ക് വനിതാ കൺവീനർ വിജയഭാരതി കൺവെൻഷൻ ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി വി രാജൻ, യൂണിറ്റ് സെക്രട്ടറി പി കെ ബാബുരാജ്, ജോയിന്റ് സെക്രട്ടറി രവീന്ദ്രൻ കോവിലേരി എന്നിവർ ആശംസകൾ അർപ്പിച്ചു. എം പി ഗീത അധ്യക്ഷത വഹിച്ചു. സുജലാലയം ലീല സ്വാഗതം പറഞ്ഞു. പാർലിമെന്റ് പാസ്സാക്കിയ വനിതാ ബിൽ ഉടൻ നടപ്പിലാക്കാൻ കൺവെൻഷൻ ആവശ്യപ്പെട്ടു. സുജല. പി ടി കൺവീനറായും, നാരായണി ടീച്ചർ ജോയിന്റ് കൺവീനറായും കൺവെൻഷൻ തിരഞ്ഞെടുത്തു.