കേരളാ ഫോക് ലോർ അക്കാദമി അവാർഡിന് കൊയിലാണ്ടി സ്വദേശി അർഹനായി

news image
Jan 26, 2024, 2:15 pm GMT+0000 payyolionline.in
കൊയിലാണ്ടി: കേരളാ ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ അവാർഡിന് കൊയിലാണ്ടി കൊല്ലം സ്വദേശി പി പി മൂസക്കുട്ടി അർഹനായി. കോൽക്കളി രംഗത്തെ മികച്ച സേവനങ്ങളെ മുൻനിർത്തിയാണ് ഫോക്‌ലോർ അക്കാദമിയുടെ ഈ വർഷത്തെ അവാർഡിന് അദ്ധേഹം അർഹനായത്.
മുപ്പത് വർഷമായി കോൽക്കളി കലാരംഗത്ത് പ്രവർത്തിച്ചുവരുന്ന അദ്ദേഹം കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ അവതരിപ്പിക്കുകയും സ്കൂൾ കലോത്സവങ്ങൾ , കേരളോത്സവങ്ങൾ ,മറ്റു കലാ മത്സരങ്ങൾ എന്നിവയിൽ പരിശീലകനായും പ്രവർത്തിച്ചുവരുന്നു . ഈ വർഷത്തെ സംസ്ഥാന  സകൂൾ യുവജനത്സവത്തിൽ മി A ഗ്രേഡ്  നേടിയ കടലൂർ വന്മുകം ജി എച്ച് എസ് നെ പരിശീലിപ്പിച്ചത്  അദ്ധേഹമായിരുന്നു. അവാർഡിനർഹനായ മൂസക്കുട്ടിയെ നാട്ടുകാരും കലാ രംഗത്തെ പ്രമുഖരും അഭിനന്ദിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe