തിക്കോടി അറഫാ നഗറിൽ മൈക്കോ വനിതകൾക്കായ് സി.പി.ആർ പരിശീലനം നൽകി

news image
Sep 15, 2022, 1:22 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടിയിലെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായ് കാർഡിയോ പൾമോണറി റെസ്സിറ്റേഷൻ [ സി.പി.ആർ ] പരിശീലനം നൽകി. തവക്കൽ കളരി ആന്റ് മാർഷൽ അക്കാദമയിൽ നടത്തിയ പരിശീലന പരിപാടിയിൽ ചീഫ് ട്രെയിനർ ജമാൽ ഗുരുക്കൾ നേതൃത്വം നൽകി.

കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്നവർക്ക് പെട്ടന്ന് തന്നെ നൽകേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും ഇത് ലഭ്യമാകാത്തത് കൊണ്ട് ഉണ്ടാകുന്ന അപകടത്തെ കുറിച്ചുമുള്ള ബോധവൽക്കരണവും നടത്തി.
തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേർസൺ കെ.പി ഷക്കീല ,കെ.പി കരിം,പുതുക്കുടി അലി എന്നിവർ  സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe