ആയഞ്ചേരി മാണിക്കോത്ത് താഴ റോഡ് പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തി: പ്രതിഷേധവുമായി കേരള കോൺഗ്രസ്- ജേക്കബ്ബ്

news image
Jun 13, 2023, 3:35 pm GMT+0000 payyolionline.in

വടകര: ആയഞ്ചേരി പൊക്ലാറത്ത് താഴ മാണിക്കോത്ത് താഴ റോഡ് നിർമ്മാണ പ്രവർത്തി മുഴുവൻ പൂർത്തിയാക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം നടത്തിയതെന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു .

സംരക്ഷണഭിത്തി, ഓവുചാൽ എന്നിവയുടെ നിർമ്മാണം ഭാഗികമായും, ഗുണനിലവാരമില്ലാത്ത ടാറിങ്ങുമാണ് നടന്നത്. ഇത്‌ മൂലം അപകടം പതിവ് സംഭവമാണെന്ന് ചുണ്ടിക്കാട്ടി. മണ്ഡലം പ്രസിഡണ്ട് പി മൊയ്തു. അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ല പ്രസിഡന്റ് ഷഫീക്ക് തറോപ്പൊയിൽ , യുസഫ് പള്ളിയത്ത് , പ്രദീപ് ചോമ്പാല , പി എം ശുക്കൂർ , പി അബ്ദുൽ കരീം , മനോജ് ആവള, പി എ ബബീഷ്, പി എം നിസാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe