പ്രശസ്ത കവി ശ്രീധരൻ പള്ളിക്കരയെ അനുസ്മരിച്ചു

news image
Jun 13, 2023, 3:47 pm GMT+0000 payyolionline.in

നന്തി ബസാർ: കവിയും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ശ്രീധരൻ പള്ളിക്കരയെ ‘ശ്രീധരൻ പള്ളിക്കര സ്മാരക ഗ്രന്ഥാലയത്തിന്റെ’ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ വി.കെ.രവീന്ദ്രൻ, കെ.പി.പ്രഭാകരൻ, കെ.സുനിൽകുമാർ, എ.സദാനന്ദൻ, രാഹിത മനപ്പുറത്ത്, വീണ . എസ്, ദേവദാസ് എന്നിവർ പങ്കെടുത്തു.


വൈകീട്ട് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സജികുമാർ രയരോത്ത് അധ്യക്ഷനായി. കെ.പി.പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സു കുമാരൻ, വി.വി.രാജൻ, എ. സദാനന്ദൻ, വി.കരുണൻ, എ.ചന്ദ്രൻ ,എം.ഷിജു, രാഹിത, ഭവാനി സംസാരിച്ചു. കെ.സുനിൽകുമാർ സ്വാഗതവും എം.കെ.ഷൈനി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe