കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ദിനം; തുറയൂരിൽ പതാക ഉയർത്തി

news image
Sep 10, 2023, 11:11 am GMT+0000 payyolionline.in

തുറയൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുറയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി ശൈലേഷ് കണ്ടോത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് രജനി ഇ എം പതാക ഉയർത്തുകയും പരിപാടിയിൽ അശ്വിൻ ഇല്ലത്ത്, കെ എം രാമകൃഷ്ണൻ, ആർ സുബീഷ് എന്നിവർ പങ്കെടുത്തു. പതാക ഉയർത്തലിനു ശേഷം ഗ്രാമപത്രം സ്ഥാപിച്ചു.

ശേഷം നടന്ന സംവാദ സദസ്സ് മേഖലാ ജോ:സെക്രട്ടറി അശ്വിൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശൈലേഷ് കണ്ടോത്ത് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് രജനി ഇ എം നടപടികൾ നിയന്ത്രിച്ചു. ആർ സുബിഷ് കെ എം രാമകൃഷ്ണൻ എന്നിവർസംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe