തുറയൂരില്‍ പഞ്ചായത്തിലെ കർഷകർക്കായി സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

news image
Oct 12, 2023, 11:26 am GMT+0000 payyolionline.in

തുറയൂർ:  ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ തുറയൂർ പഞ്ചായത്തിലെ കർഷകർക്കായി സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് നടത്തി. തിക്കോടി മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലബോറട്ടിയിലെ സേവനം ഉപയോഗപ്പെടുത്തി തുറയൂർ ഗ്രാമ പഞ്ചായത്തിന് സമീപം വെച്ച്  നടത്തിയ ക്യാമ്പ്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് അവർകൾ മണ്ണ് സാമ്പിളുകൾ കൃഷി അസി. ഡയറക്ടർ (മണ്ണ് പരിശോധന)  സ്മിത നന്ദിനിക്ക് കൈമാറി ഉൽഘാടനം ചെയ്തു. ചടങ്ങിൽ കൃഷി ഓഫിസർ  വിജയ ലക്ഷ്മി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണ സമിതി അംഗങ്ങളും കാര്ഷിക സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. കൃഷി അസി.  വിജില വിജയൻ നന്ദി പറഞ്ഞു. കർഷകർക്ക് ഈ മാസം 25 വരെ മണ്ണ് പരിശോധനയ്ക്ക് സാമ്പിളുകൾ തുറയൂർ കൃഷിഭവനിൽ എത്തിക്കാം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe