പേരാമ്പ്ര പിടിച്ചെടുത്ത് യുഡിഎഫ്; ടി.പി. രാമകൃഷ്ണനെ വീഴ്ത്തി അഡ്വ. ഫാത്തിമ തഹിലിയ

news image
May 4, 2026, 10:47 am GMT+0000 payyolionline.in

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹിലിയ വിജയിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിൽ 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. ആകെ 81,429 വോട്ടുകളാണ് ഫാത്തിമ തഹിലിയ നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ 76,342 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാർത്ഥി എം. മോഹനൻ മാസ്റ്റർ 13,042 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 19 റൗണ്ടുകൾ പൂർത്തിയായതോടെയാണ് അന്തിമ ഫലം പുറത്തുവന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe