വിജയികളെ ആദരിച്ച് യുവഭാവന കലാകായികവേദി; പ്രതിഭാ സംഗമം സംഘടിപ്പിച്ചു

news image
Jun 11, 2026, 3:47 pm GMT+0000 payyolionline.in

പയ്യോളി: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി യുവഭാവന കലാകായികവേദി നന്തിബസാറിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ ഒ.ടി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. ആർ.വി. സവിത ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം.കെ. വിശ്വൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe