വടകര ; ചോമ്പാല ഹാർബറിൽ ചൂണ്ടയിടാൻ പോയ യുവാവ് കടലിൽ വീണ് മരിച്ചു.
ചോമ്പാല ബ്ലോക്കോഫീസിന് സമീപം സിദ്ധീഖ് മഹലിൽ ആരിസ് [34] ആണ് മരിച്ചത്. വ്യാഴാച്ച വൈകീട്ട്മൂന്ന് മണിക്കാണ് സംഭവം. ചൂണ്ടയിടാൻ പോയ സമയത്ത് അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നു. മൽസ്യതൊഴിലാളിക്കൾ മുങ്ങിയെടുത്തു ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വടകര ജനറൽ ആശുപത്രി മോർച്ചറിയിൽ. പിതാവ് : അബൂബക്കർ ഹാജി .മാതാവ് : സൈനബ,
സഹോദരന്മാർ :ആരിഫ് (ഒമാൻ) , മുഹമ്മദ്, ഹർഷീന.