ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും; ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ഐഎംഎയുടെ മാർച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും. വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം, ഹൈക്കോടതിയിൽ ഡിജിപി ഹാജരാകും. ഡോക്ടർ വന്ദനാ ദാസിന്‍റെ...

May 11, 2023, 1:38 am GMT+0000
തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ്; പിടികൂടാനെത്തിയ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം, അറസ്റ്റ്

തൃശൂര്‍: വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് ( 20, പുല്ലന്‍) പീച്ചി പൊലീസ് സാഹസികമായി...

May 11, 2023, 1:30 am GMT+0000
ഡോ. വന്ദന കൊലപാതകം: നാളെയും സമരം തുടരുമെന്ന് ഡോക്ടർമാർ; കടുത്ത നിലപാടുമായി കെജിഎംഒഎ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിലപാട് ശക്തമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കെജിഎംഒഎയും സമരം നാളെയും തുടരുമെന്ന് അറിയിച്ചു....

May 10, 2023, 4:54 pm GMT+0000
കൊലയാളിക്ക് ആയുധം എവിടുന്ന് കിട്ടി? കണ്ടെത്തി പൊലീസ്; ആദ്യം തലക്ക് കുത്തി, പിന്നെ തുരുതുരാ കുത്തി

തിരുവനന്തപുരം: കേരളത്തെ ആഴത്തിൽ വേദനപ്പിച്ച ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചികിത്സക്കിടെ കൊലപാതകിയായി മാറിയ സന്ദീപ് എന്ന അധ്യാപകന്,  ആശുപത്രിയിൽ എവിടുന്നാണ് കൊലപാതകത്തിനുള്ള ആയുധം ലഭിച്ചത് എന്ന ചോദ്യം...

May 10, 2023, 4:19 pm GMT+0000
വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം നാളെ വീട്ടുവളപ്പിൽ, അന്ത്യാജ്ഞലി അർപ്പിച്ച് വൻജനാവലി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. വൻജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് രാവിലെയാണ് വന്ദനയെ അക്രമി കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വനിതാ...

May 10, 2023, 3:47 pm GMT+0000
മാങ്കുളത്ത് വിദ്യാർഥിനിയെ പ്രണയം നടിച്ച് വഞ്ചിച്ചു; അശ്ലീല വീഡിയോ പ്രചരിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

മാങ്കുളം: തൊഴില്‍ തേടിയെത്തിയ സ്ഥലത്തെ പെണ്‍കുട്ടിയെ പ്രണയിച്ച് അശ്ലീല വീഡിയോ എടുത്ത് സോഷ്യല്‍ മീഡയില്‍ പ്രചരിപ്പിച്ച പ്രതി അറസ്റ്റിലായി. ഒഡീഷ സ്വദേശി രാജ്കുമാര്‍ നായികിനെയാണ് മൂന്നാര്‍ പൊലീസ് സാഹസീകമായി പിടികൂടിയത്. 2018 ലാണ്...

May 10, 2023, 2:51 pm GMT+0000
ഡോ വന്ദനയുടെ മരണം: സർക്കാരിനെതിരെ വാർത്തയ്ക്ക് ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചു: എംവി ഗോവിന്ദൻ

കോഴിക്കോട്: ഡോ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റോഡിൽ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോവുകയാണ്...

May 10, 2023, 2:27 pm GMT+0000
ഡോ വന്ദനയ്ക്ക് ശരീരത്തിലേറ്റത് 11 കുത്തുകൾ; മുതുകിലും തലയിലുമേറ്റ കുത്തുകൾ മരണ കാരണം

കൊല്ലം: ഡോ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിൽ 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന്...

May 10, 2023, 1:50 pm GMT+0000
മാനസിക വളർച്ച പ്രശ്നമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ് നൽകും

തിരുവനന്തപുരം: ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വളർച്ച പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവ് നൽകാൻ തീരുമാനം. 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിത്വം ഉള്ള കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്കാണ്...

May 10, 2023, 12:56 pm GMT+0000
മറയൂരിൽ പുതിയ ചന്ദനക്കാട് ഒരുങ്ങുന്നു; വിസ്തൃതി 5 ഹെക്ടറിലധികം

മറയൂർ: മറയൂർ ചന്ദന ഡിവിഷന്റെ നേതൃത്വത്തിൽ ചന്ദനക്കാട് ഒരുങ്ങുന്നു. 10 ഹെക്ടറിൽ 15,000 ചന്ദനത്തൈകൾകൂടി വെച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. ചന്ദനം വളരുന്ന കേരളത്തിലെ ഏക പ്രദേശമാണ് മറയൂർ. മറയൂർ, ചിന്നാർ മേഖലയിലെ വന...

May 10, 2023, 12:52 pm GMT+0000