എംഎൽഎ മാരെ നിയമസഭയിൽ ആക്രമിച്ചു; അഴിയൂർ ജനകീയ മുന്നണി പ്രതിഷേധ സംഗമം നടത്തി

news image
Mar 15, 2023, 2:55 pm GMT+0000 payyolionline.in

അഴിയൂർ  : കെ കെ  രമ അടക്കമുള്ള പ്രതിപക്ഷ എം.എൽ.എ മാരെ നിയമസഭയ്ക്കകത്ത്  അക്രമിച്ചതിന്  എതിരെ   ജനകീയ മുന്നണി  അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കുഞ്ഞിപ്പള്ളി  ടൗണിൽ  പ്രകടനവും  പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

ജനകീയ മുന്നണി  അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കുഞ്ഞിപ്പള്ളി  ടൗണിൽ  നടത്തിയ  പ്രകടനം

സംഗമത്തിൽ  ആർ  എം  പി  ഒഞ്ചിയം  ഏരിയ  കമ്മിറ്റി ചെയർമാൻ  ഭാസ്‌ക്കരൻ മോനാച്ചി  അദ്ധ്യക്ഷനായി. കെ  അൻവർ ഹാജി, പ്രദീപ് ചോമ്പാല, കെ പി രവീന്ദ്രൻ,സി  സുഗതൻ, യു  എ റഹീം,  കെ.പി. വിജയൻ, ടി.സി.രാമചന്ദ്രന്‍, സിറാജ് മുക്കാളി, എന്നിവർ  സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe