ചോമ്പാൽ ; സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണത്തിനായി കുഞ്ഞിപ്പള്ളി കുടുംബരോഗ്യ കേന്ദ്ര പരിസരത്ത് തണ്ണീർപന്തൽ ആരംഭിച്ചു. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മാട്ടാണ്ടി ബാലന്റെ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ റീന രയരോത്ത്, പ്രമോദ് മാട്ടാണ്ടി, കെ. കെ ജയചന്ദ്രൻ, സി. എം സജീവൻ, അനുഷ ആനന്ദസദനം, ബാങ്ക് ഡയരക്ടർമാരായ ശ്രീജ പുതുക്കൂടി, പി. പി ലിനീഷ്, ടി. ടി നാണു, കെ. പി ഗോവിന്ദൻ, അനിത കാർത്തോളി, ഗിരിജ കണ്ടോത്ത്, പി. വി സുനീഷ് എന്നിവര്‍ സംസാരിച്ചു .