ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവനക്ക്  സഹൃദ വടകരയുടെ സ്നേഹാദരം ഞായറാഴ്ച

news image
Nov 18, 2022, 5:04 pm GMT+0000 payyolionline.in

വടകര:  ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവനയെ സഹൃദ വടകര നേതൃത്വത്തിൽ ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പരിപാടി സിനിമാ പിന്നണി ഗായകൻ വിൽസ്വരാജ് ഉദ്ഘാടനം ചെയ്യും. നഗര സഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയാവും. സംഗീത സംവിധായകൻ പ്രേംകുമാർ വടകര ഒരുക്കുന്ന സാന്ത്വന ഗീതങ്ങൾ സംഗീത വിരുന്നും ഉണ്ടാവും.

മനസ്സു നിറയെ കാരുണ്യമാണ്. തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ഉപയോഗിച്ചുകൊണ്ട് നടത്തിയ രോഗി പരിചരണവും, സൗജന്യമായി നടത്തിയ ശസ്ത്രക്രിയകളും നാടിനാകെ മാതൃകയാണ്.മഹാമാരി കാലത്ത് അതിന്റെ ആദ്യ കാലംമുതൽ നാടും, നഗരവും വിറ ങ്ങലിച്ച് നിൽക്കുമ്പോൾ, സ്വന്തം ജീവന് പോലും വിലകൽപ്പിക്കാതെ രോഗി കളെ സ്വന്തം ബൈക്കിന് പിറകിലിരുത്തി ആശുപത്രിയിൽ എത്തിക്കുകയും അവർക്ക് വേണ്ടി കൃത്യമായ ചികിത്സയും ഓപ്പറേഷനും ചെയ്തു നൽകി. സ്വന്തം വീട്ടുകാർ പോലും ആശുപത്രിയിൽ പോകാൻ ഭയപ്പെട്ടിരുന്ന സമയത്താണ് ഈ പുണ്യ പ്രവൃത്തികൾ ചെയ്തത്.

സർക്കാർ കോവിഡിനെ പ്രതി രോധിക്കുന്നതിന് സാനിറ്റൈസറും, മാസ്കും ഉപയോഗിക്കണമെന്ന് പറഞ്ഞ പ്പോൾ നിരവധി സ്ഥാപനങ്ങൾക്കും ആരോഗ്യമേഘലകളിലുള്ളവർക്കും സാനി റ്റൈസറും, മാസ്കും എത്തിച്ചു നൽകി.00 ൽപരം പാവപ്പെട്ട രോഗികൾക്ക് കേരളത്തിന് അകത്തും പുറത്തു മായി സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കിയിരുന്നു.180 ൽപരം നിർദ്ധരരായ രോഗികൾക്ക് സൗജന്യമായി ഓപ്പറേഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ചെയ്ത് നൽകിയിട്ടുണ്ട് . ഇ.എൻ.ടി കാർഡിയോളജി, നേത്രരോഗം, ഓർത്തോ, ശിശുരോഗം സ്ത്രീരോഗം, മറ്റ് വിഭാ ഗങ്ങളിലും ഓപ്പറേഷൻ ചെയ്ത രോഗികൾക്ക് കുട്ടിരിപ്പും സുനിൽ തന്നെയാണ്.സ്വന്തം നൻമയും നേട്ടങ്ങളും മാത്രം ആഗ്രഹിച്ച് പ്രാവർത്തികമാക്കുകയും ചെയ്യുന്ന മനുഷ്യ ജന്മങ്ങൾക്കിടയിൽ നന്മയുടെ നാമ്പുകൾ വിതക്കുകയാണ് സുനിലെന്ന ജീവകാരുണ്യ പ്രവർത്തകൻ. ഈ പ്രവർത്തികളെല്ലാം ചെയ്യുന്നത് കോൺക്രീറ്റ് പണിയിൽ നിന്ന് കിട്ടുന്ന വരുമാനം സ്വരുകുട്ടി വെച്ചു കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സദയം ചാരിറ്റബിൾ ട്രസ്റ്റി ന്റെ(കുന്നമംഗലം) സംസ്ഥാന ജീവകാരുണ്യപ്രവർത്തകനുള്ള അവാർഡ് നൽകി സുനിലിനെ ആദരിക്കുകയുണ്ടായി. വാർത്താ സമ്മേളനത്തിൽ പ്രേംകുമാർ വടകര, കെ പി സി പ്രകാശൻ, എ പി വിനോദ്, പ്രശാന്ത് കുന്നുമ്മൽ, മുരളീനാഥ് തിരുവള്ളൂർ എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe