തുറയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് വായ്പ 2കോടി രൂപ വിതരണം ചെയ്തു

news image
Mar 28, 2023, 3:10 am GMT+0000 payyolionline.in

തുറയൂർ :  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ 36 അയൽക്കൂട്ടങ്ങൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോർപ്പറേഷൻ വായ്പ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷിന്റെ അധ്യക്ഷതയിൽ  പേരാമ്പ്ര നിയോജകമണ്ഡലം എംഎൽഎ ടി പി രാമകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു .

 

സിഡിഎസിനുള്ള ചെക്ക് വിതരണവും അയൽകൂട്ടങ്ങൾകുള്ള ചെക്ക് വിതരണവും എം എൽ എ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ അഞ്ജു മാടതിൽ സ്വാഗതം പറഞ്ഞു. ആശംസകൾ നേർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ മാവുള്ളാട്ടിൽ,വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ,
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയപേഴ്സൺ ദിപിന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സബിൻ രാജ്, മേലടി ബ്ലോക്ക് മെമ്പർ ബാലൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം പി ഷിബു, വർഡ് മെമ്പർ സി എ നൗഷാദ് മാസ്റ്റർ, കുട്ടികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ , പിന്നോക്ക വിഭാഗ കോർപറേഷൻ പേരാമ്പ്ര ഉപജില്ലാ മാനേജർ രവീന്ദ്രൻ എന്നിവരും. വായ്പ പദ്ധതി വിശദീകരണം സുധ വി പിന്നോക്ക വിഭാഗ എക്സിക്യൂട്ടിവ് അസിസ്റ്റൻ്റ് , പരിപാടിക്ക് നന്ദി അർപിച്ചു സിഡിഎസ് വൈസ് ചെയർപേഴ്സൺ രജിന സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe