പകർച്ചവ്യാധി- മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ; തിക്കോടിയിൽ ആരോഗ്യ പ്രവർത്തകരുടെ സംയുക്ത യോഗം

news image
Mar 22, 2023, 5:02 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി  ഗ്രാമപഞ്ചായത്തിൽ ‘ക്ലീൻ തിക്കോടി ലവ് തിക്കോടി’ പദ്ധതിയുടെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി ജനപ്രതിനിധികളുടെയും , ആരോഗ്യ പ്രവർത്തകരുടെയും , ഹരിതസേനാംഗങ്ങളുടെയും , കുടുംബശ്രീ പ്രവർത്തകരുടെയും സംയുക്ത യോഗം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

 

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ആരോഗ്യജാഗ്രത 2023 ‘ തിക്കോടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘ക്ലീൻ തിക്കോടി ലവ് തിക്കോടി’ പരിപാടിയും ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു . തീരുമാനത്തിൻ്റെ ഭാഗമായി മാർച്ച് 28നു മുൻപ് വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികൾ രൂപീകരിക്കാനും തീരുമാനമെടുത്തു . വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടിയുടെ അദ്ദ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ദ്യക്ഷരായ ആർ വിശ്വൻ , കെ പി ഷക്കീല, മേലടി സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബൈജുലാൽ എന്നിവർ സംസാരിച്ചു ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീ അനീഷ് കുമാർ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe