ലഹരി മാഫിയാ ഭരണകൂട കൂട്ട് കെട്ടിനെതിരെ അഴിയൂരിൽ ജനകീയ കൂട്ടായ്മ

news image
Dec 8, 2022, 3:13 pm GMT+0000 payyolionline.in
 മാഹി  : ലഹരി മാഫിയാ ഭരണകൂട കൂട്ട് കെട്ടിനെതിരെ കുഞ്ഞിപ്പള്ളി ടൗണിൽ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ജനകീയ കൂട്ടായ്മ നടത്തി.  അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്ക് മരുന്ന് ലോബി മയക്ക് മരുന്ന് നൽകി വശത്താക്കി കാര്യറായി ഉപയോഗിച്ച സാഹചര്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ജനകീയ മുന്നണി കുഞ്ഞിപ്പളളിയില്‍ നടന്ന ജനകീയ കൂട്ടായ്മ എന്‍.വേണു ഉദ്ഘാടനം ചെയ്യുന്നു.

മയക്ക് മരുന്നു സംഘങ്ങളുടെ നിയന്ത്രണം സി പി എം യുവജന വിഭാഗത്തിനാണെന്നും, ഇവരാണ് ചോമ്പാൽ സ്റ്റേഷൻ ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിഞ്ചുകുട്ടിയെ ലഹരിമാഫിയയുടെ കളിപ്പാട്ടമാക്കി മാറ്റിയ മുഴുവൻ ലഹരി മാഫിയാ സംഘങ്ങളെ അറസ്റ്റ് ചെയ്യണമെന്നും  ആവശ്യപ്പെട്ടു. ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.ബാബുരാജ്, കോട്ടയിൽ രാധാകൃഷ്ണൻ , ഒ.കെ.കുഞ്ഞബ്ദുള്ള,പ്രദീപ് ചോമ്പാല,  വി.കെ.അനിൽകുമാർ, ഇസ്മായിൽ അജ്മാൻ , സി സുഗതൻ, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രൻ, മോനാച്ചി ഭാസ്കരൻ , കെ പി.വിജയൻ ,കെ കെ.രാജൻ, കവിത അനിൽകുമാർ, എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe