നടക്കാവിൽ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂടാടി സ്വദേശി മരിച്ചു

news image
Sep 23, 2022, 4:44 pm GMT+0000 payyolionline.in

 

നന്തി ബസാർ: ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. മുടാടി – പാലക്കുളം കരിയാരിപ്പൊയിൽ താമസിക്കും താവോടി ഹാഷിമിന്റെ മകൻ ഷംനാദ് (19) ആണ് മരണപ്പെട്ടത്. മൂടാടി മലബാർ കോളേജ് ബി സി എ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാത്രി നടക്കാവിൽ  ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൻസിലിനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാതാവ് : വഹീദ. സഹോദരങ്ങൾ: ഷഹ് ന, സന. നിസ്കാരം ശനിയാഴ്ച ഉച്ചക്ക് പാലക്കുളം ജുമാ മസ്ജിദിൽ. ഖബറടക്കം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe