‘മേരി മാട്ടി മേരാ ദേശ്’; മൂടാടി ഗ്രാമ പഞ്ചായത്ത് വൃക്ഷതൈ നടീൽ പരിപാടി സംഘടിപ്പിച്ചു

news image
Aug 11, 2023, 11:56 am GMT+0000 payyolionline.in
മൂടാടി :  സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു മൂടാടി ഗ്രാമ പഞ്ചായത്ത്എം ജി എൻ.ആർ.ഇ.ജി സെക്ഷന്റെ നേതൃത്വത്തിൽ മുചുകുന്ന് ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

മുചുകുന്ന് ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു

  മൂടാടി പഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീകുമാർ  കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാജി, എന്നിവർ വൃക്ഷതൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു  . മുചുകുന്ന് ഗവ കോളജ് എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി  സിയ പഞ്ച്പ്രാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.   പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ഷീജ പട്ടേരി,  എൻ.എസ്. പ്രോഗ്രാം ഓഫീസർ ഡോ.കെ.എം.മുരളി , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ ഭാസ്കരൻ, വാർഡ് മെമ്പർ മാരായ, ലതിക, ലത, സുനിത, എംജി എൻ ആർ ഇ ജി എ, എ.ഇ. ജോഷിത , ഓവർസിയർ അതുൽ ,തൊഴിലുറപ്പ് തൊഴിലാളികൾ എൻ.എസ്.എസ്. വോളണ്ടിയർമാർ, നെഹ്‌റു യുവ കേന്ദ്ര വോളന്റീർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe