‘ഉപജീവനം പദ്ധതി’; ചിങ്ങപുരത്ത് എൻഎസ്എസ് വോളന്റീർമാർ തയ്യൽ മെഷീനുകൾ നൽകി

news image
Feb 17, 2023, 1:30 pm GMT+0000 payyolionline.in

 

ചിങ്ങപുരം:  ചിങ്ങപുരം സി കെ ജി എം എച്ച് എസ് എസ് ലെ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ ”ഉപജീവനം” എന്ന പദ്ധതിയിലൂടെ ദത്ത് ഗ്രാമത്തിലെ അർഹരായ രണ്ട് കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. സ്കൂളിൽ തട്ടുകട നടത്തിയും, അച്ചാർ നിർമിച്ച് വിതരണം ചെയ്തും സമാഹരിച്ച തുക തയ്യൽ മെഷീനുകൾ വാങ്ങുന്നതിനായി വിനിയോഗിക്കുകയായിരുന്നു. പി ടി എ പ്രസിഡണ്ട്‌  അച്യുതൻ ആളങ്ങാരിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ   രജുല പരിപാടി ഉദ്ഘാടനം ചെയ്തു.

എൻ എസ് എസ് ഗീതത്തോടെ പരിപാടി ആരംഭിച്ചു. എൻ എസ് എസ് ലീഡർ നിവേദ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ  പി ശ്യാമള , പ്രഥമാധ്യാപകൻ  ഇ സുരേഷ് ബാബു , ഡെപ്യൂട്ടി എച്ച് എം  കെ കെ മനോജ്‌ കുമാർ, പി ടി എ വൈസ് പ്രസിഡന്റ്‌  വി വി സുരേഷ്, എച്ച് എസ് എസ് സ്റ്റാഫ്‌ സെക്രട്ടറി രജീഷ് , പ്രോഗ്രാം ഓഫീസർ   ദീപ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ എസ് എസ് വോളന്റീർ ഷാൽമിയ നന്ദി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe