കൊല്ലം- മന്ദമംഗലം കുളവക്കത്ത് പറമ്പിൽ കുടുംബ സംഗമം നടത്തി

news image
Sep 3, 2023, 12:20 pm GMT+0000 payyolionline.in

കൊല്ലം: കൊല്ലം- മന്ദമംഗലം കുളവക്കത്ത് പറമ്പിൽ കുടുംബ സംഗമം കൊല്ലം ചിറയ്ക്ക് സമീപം ലേക്ക് വ്യൂവിൽ നടന്നു. കുടുംബത്തിൽ മുതിർന്ന കാരണവരായ കെ.പി നാരായണൻ (80), ശാരദ കെ.പി. (88), രാധ കെ.പി (70) എന്നിവരെ ചടങ്ങിൽ കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്ത് ആദരവ് നടത്തി.

സ്റ്റാർ സിംഗർ ജൂനിയർ ഫെയിം പാർവ്വതി സമ്പത്ത് വിശിഷ്ടാതിഥിയായിരുന്നു. തുടർന്ന് അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ കണ്ണൂർ രജിത രാജീവ്  മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കെ.പി അനീഷ് കുമാർ സ്വാഗതവും എം കെ
പ്രകാശൻ അദ്ധ്യക്ഷതയും ഒ ടി വിജയൻ നന്ദിയും പറഞ്ഞു . തുടർന്ന് കുടുംബാഗങ്ങൾ നടത്തിയ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. 4 തലമുറകളിൽ 130 പേർ കുടുംബസംഗമത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe