മൂടാടി :സമൂഹത്തിന് വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി വീരവഞ്ചേരി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. വാർഡ് മെമ്പർ വി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ക്ലാസ്സ് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് സി നയിച്ചു. കുട്ടികളിൽ ലഹരി എത്തുന്ന വഴിയും, അത് തടയുന്നതും, ശിക്ഷയും, ഇതിനുവേണ്ടി രക്ഷിതാക്കൾ ഉണർന്നു പ്രവർത്തിക്കേണ്ടതും ക്ലാസ്സിൽ ചർച്ച വിഷയമായി.