മൂടാടി: സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ച ധീര വിപ്ലവകാരികളായ ഭഗത് സിംഗ് , രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ എസ് എഫ് ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടാടി ടൗണിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
പൊതുയോഗം എസ് എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അരുൾഘോഷ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് അവന്തിക അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി നിഹാൽ എൻ ടി,ഏരിയ വൈസ് പ്രസിഡന്റ് അശ്വന്ത് , ഏരിയ ജോ:സെക്രട്ടറി അഭയ് തുടങ്ങിയവർ സംസാരിച്ചു.