നന്തിബസാർ: കെ.മുരളീധരൻ എം.പി.യുടെ ഫണ്ടിൽനിന്നു പതിനെട്ടരലക്ഷം രൂപ ചിലവിൽ മൂടാടിപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കുഞ്ഞിത്തയ്യിൽ ജുമാമസ്ജിദിനടുത്ത കൊളങ്ങരത്താഴ –തോട്ടുംമുഖം ഫുട്പാത്തിന്റെ നീളം വർധിപ്പിക്കുന്നതിന്റെയും, പുതിയബ്രിഡ്ജ് നിർമ്മിക്കുന്നതിന്റെയും പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് നിർവഹിച്ചു.
റോഡ് കമ്മിറ്റി ചെയർമാൻ കരീം കരീനാസ് അധ്യക്ഷനായി. ബ്ലോക്ക് മെമ്പർ സുഹറ കാദർ, സി.കെ.അബുബക്കർ, റാഫിദാരിമി, യു.വി.മാധവൻ, എ.കെ.നിസാർ, സുധി, കക്കുളം ഹനീഫ, എ.കെ.ഹമീദ്, ഇസ്മായിൽ തോട്ടുംമുഖം , കെ.കെ.കാദർ സംസാരിച്ചു. കൺവീനർ തട്ടാംകണ്ടി അബ്ദുള്ള സ്വാഗതംപറഞ്ഞു.