നന്തിയിൽ മേലടി സബ്ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനവും, ഒരുക്കം സംഘാടക സമിതി സംഗമവും

news image
Nov 2, 2023, 4:49 pm GMT+0000 payyolionline.in

നന്തി ബസാർ :നവംബർ 14, 15, 16, 17  തിയ്യതികളിൽ വന്മുഖം ഗവ :ഹൈസ്കൂളിൽ  നടക്കുന്ന മേലടി സബ്ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനവും, ഒരുക്കം സംഘാടക സമിതി സംഗമവും പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടി ഉത്ഘാടനംചെയ്തു.

മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സി. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.  ടി. കെ. രഞ്ചിത്ത് തയ്യാറാക്കിയ ലോഗോ മേലടി എ. ഇ. ഒ. എൻ.എം. ജാഫർ പ്രകാശനം ചെയ്തു. ഷഫീഖ്പാ ലോളി നൽകിയ ഫണ്ട് എച്.എം.പി. ഡി. സുചിത്ര ഏറ്റുവാങ്ങി. രാജീവൻ, സജീവൻ സംസാരിച്ചു. പി. ടി. എ പ്രസിഡണ്ട്‌ നൗഫൽ നന്തി സ്വാഗതവും പ്രദീപൻ കൈപ്രത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe