സികെജിഎം ഹൈസ്സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേന്ത്രവാഴ കൃഷി വിളവെടുത്തു

news image
Dec 9, 2023, 2:43 pm GMT+0000 payyolionline.in

 

നന്തി ബസാർ: ശശി എസ് നായർ ചെയർമാനായി രൂപീകരിച്ച സി കെ ജി എം ഹൈസ്സ്കൂൾ പൂർവ്വ
വിദ്യാർത്ഥി വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ കീഴിൽ നേന്ത്രവാഴ കൃഷി വിളവെടുപ്പു ഉത്സവം സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത്‌ പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉത്ഘാടനം ചെയ്തു. എം.കെ മോഹനൻ അധ്യക്ഷനായി.

സി.കെ.ജി.എം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേന്ത്ര വാഴവിളവെടുപ്പ് സി കെ ശ്രീകുമാർ ഉൽഘാടനം ചെയ്യുന്നു

പന്തലായിനി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുഹറഖാദർ, മൂടാടി കൃഷി ഓഫീസർ പി.ഫൗസിയ , മൂടാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീജ പട്ടേരി , റിട്ട് സോയിൽ കെമിസ്റ്റും സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി, കൃഷി കൂട്ടത്തിന്റ ട്രഷറർ ശ്രീനിവാസൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. രാമചന്ദ്രൻ കൊയിലൊത്ത് സ്വാഗതവും ബാബു എം.വി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe