ലോറി തട്ടി മരക്കൊമ്പ് വീണ് നന്തിയിൽ ഗതാഗതം തടസ്സപ്പെട്ടു

news image
Oct 23, 2023, 3:23 pm GMT+0000 payyolionline.in

കൊയിലാണ്ടി:ലോറി തട്ടി മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി 7 മണിയോടെ കൂടിയാണ് നന്തി-  പള്ളിക്കര റൂട്ടിൽ ചിങ്ങപുരം സ്കൂളിനു  സമീപം ടോറസ് ലോറിയുടെ ക്യാബിൻ തട്ടി മരക്കൊമ്പ് ലോറിക്ക് മുകളിലേക്ക് വീണ്  ഗതാഗതം തടസ്സപ്പെട്ടത്.

തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ചെയ്തു ചെയിൻസോ ഉപയോഗിച്ച് മരകൊമ്പ്  മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഗ്രേഡ് എസ് ടി ഓ മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടിപി, നിധിപ്രസാദ് ഇ എം, ശ്രീരാഗ് എംവി, ഷാജു,ഹോം ഗാർഡ് സുജിത്ത് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe