ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒന്നിച്ച് പോരാടണം : ജില്ലാ ലീഗ് സെക്രട്ടറി ടി.ടിഇസ്മായിൽ

news image
Jul 17, 2023, 3:34 am GMT+0000 payyolionline.in

നന്തി ബസാർ: ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് ജില്ലാ ലീഗ് സെക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു. മൂടാടി പഞ്ചായത്ത് വനിതാലീഗ് എക്സിക്യുട്ടീവ് ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട്ടി.പി.ഫൗസിയ അധ്യക്ഷയായി. മിസ്ഹബ് കിഴരിയൂർ മുഖ്യപ്രഭാഷണം നടത്തി.

നജ്മ തഷ്ബിറ,നുർ ജഹാൻ ടീച്ചർ വിവിധ സെഷനുകൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.പിറഷീദ ,സി കെ അബൂബക്കർ,എടത്തിൽ റഷീദ്,കെ.കെ റിയാസ്,പി കെ മുഹമ്മദലി,ജാഫർ നിലയെടുത്ത്,പി ഇൻഷിദ ,സുഹറഖാദർ ,റസീന ഷാഫി, പി.വി. റംല, ബി.വി.സറിനസംസാരിച്ചു.

സമാപനം പി കുൽസു ടീച്ചർ ഉദ്ഘാടനം ചെയ്തു. എ.വി.ഉസ്ന ,ജംഷി മുചുകുന്ന്, നഫീസ മ ർവ്വ,റഹ്മത്ത്, സാജിത ഗഫൂർ, റഹ്മത്ത്, എൻ.ഷർബിന, റഷീദ സമദ്, സെമിയത്ത് നേതൃത്വം നൽകി. പി കെ സുനീത സ്വാഗതവും സീനത്ത് കാരുണ്യ നന്ദിയും പറഞ്ഞു. സജ്ന പിരിശത്തിൽ ഖിറാഅത്ത് നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe