നന്തിയിൽ ബാലസംഘം ശാസ്ത്ര സംവാദം സംഘടിപ്പിച്ചു

news image
Jul 28, 2023, 1:23 pm GMT+0000 payyolionline.in

നന്തി: ശാസ്ത്ര മാസാചരണത്തിൻ്റെ ഭാഗമായി ബാലസംഘം നന്തി മേഖല ശാസ്ത്ര സംവാദം സംഘടിപ്പിച്ചു.  ബാലസംഘം ഏരിയ അക്കാദമിക്ക് കൺവീനർ ആർ.പി.കെ രാജീവ് കുമാർ സംവാദം നയിച്ചു. ദിയ സുധിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മേഖല കൺവീനർ സുധാകരൻ, കോർഡിനേറ്റർ ബാബു അക്കമ്പത്ത് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ജിനിൻ ജാസ് സ്വാഗതവും, ജോ: സെക്രട്ടറി ശ്രീനന്ദ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe