നന്തിയിൽ ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം ഊർജ്ജിതമാക്കി

news image
Jul 15, 2023, 2:50 pm GMT+0000 payyolionline.in

നന്തി ബസാർ: ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം ഊർജ്ജിതമാക്കി കോടിക്കലിൽ. ഫണ്ട് ശേഖരണം നടത്തി. ക്വാട്ട പൂർത്തികരിക്കാൻ മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. പി.ബഷീർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ ഹുസൈൻ ഹാജി അധ്യക്ഷനായി.

വനിതാലീഗ് ജില്ലാ സെക്രട്ടറി പി.റഷീദ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദലി,അഹമ്മദ് കുട്ടി ഹാജി,അഷ്റഫ് പി.വി, ഹാറൂൺ പി കെ ,ഉമ്മർ മണലിൽ, അഷ്റഫ് കണ്ടോത്ത്,പി കെ സുനീത,റഷീദ സമദ്, കെ.വി ഹംസ,ആരിഫ് കുഞ്ഞൂസ് ,റൈഹാനത്ത്,ഫായിസ സംസാരിച്ചു. യൂ.വി. കാസിം സ്വാഗതവും റഷീദ് കൊളരാട്ടിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe